ഗുണഭോക്തൃ പദ്ധതികള്‍ 2026-2027

 

 

വിളയൂർ ഗ്രാമപഞ്ചായത്ത് 2026-2027 വാര്‍ഷികപദ്ധതി

വ്യക്തിഗത / കുടുംബ / ഗ്രൂപ്പ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു

2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന താഴെപറയുന്ന പദ്ധതികളിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് 30.07.2026 നകം വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികള്‍ മുഖേന തിരികെ നല്‍കേണ്ടതാണ്. പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

  • 30.07.2026 നകം അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ സാധിക്കില്ല
  • ഒരേ ആവശ്യത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
  • ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷഫോറം ഉപയോഗിക്കേണ്ടതാണ്.
  • ഹരിതകര്‍മ്മസേനയ്ക്ക് കൃത്യമായി മാലിന്യം കൈമാറുന്ന വ്യക്തികളായിരിക്കണം.
  • ആനുകൂല്യം ലഭ്യമായാല്‍ 2026-27 വര്‍ഷത്തെ ഭൂനികുതി രസീത്, കെട്ടിട നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഹരിതകര്‍മ്മസേന യൂസര്‍ഫീ കാര്‍ഡ് മുതലായ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.
ഗ്രാമപഞ്ചായത്ത് പദ്ധതികള്‍
156 - തെങ്ങ് കൃഷിക്ക് ജൈവ വള വിതരണം
  • സ്വന്തമായി സ്ഥലമുള്ളവർ
  • ചുരുങ്ങിയത് 10 തെങ്ങുള്ളവർ
  • ചെറുകിട നാമ മാത്ര കർഷകർ
159 - കൃഷി സമൃദ്ധി -ഇട വിള കൃഷി
  • സ്വന്തമായി സ്ഥലമുള്ളവർ
  • ഇട വിള കൃഷി ചെയ്യാൻ താല്പര്യമുള്ളവർ
  • ചെറുകിട നാമ മാത്ര കർഷകർ
161 - പച്ചക്കറി കൃഷി പ്രോത്സാഹനം
  • സ്വന്തമായി സ്ഥലമുള്ളവർ
  • ചെറുകിട നാമ മാത്ര കർഷകർ
  • ജൈവ കൃഷിയില് താല്പര്യമുള്ളവർ
11 - പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹധനസഹായം
  • ഗ്രാമപഞ്ചായത്ത് നിവാസി ആയിരിക്കണം
  • പട്ടികജാതി വിഭാഗക്കാരായിരിക്കണം
  • രണ്ടിൽ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം ലഭിച്ച കുടുംബമാകരുത്
35 - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്പ്- പട്ടികജാതി
  • പട്ടികജാതി വിഭാഗത്തിൽ ഉള്‍പ്പെട്ടവര്‍
  • പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍
  • വിളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍
77 - ക്ഷീര സമൃദ്ധി - പാലിന് സബ്സിഡി
  • ക്ഷീരസഹകരണ സംഘത്തില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകന്‍
  • പഞ്ചായത്ത്‌ പരിധിയില്‍പ്പെട്ടവരും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെ ഉള്ളവരും
  • ദേശസാൽകൃത ബാങ്കിൽ ബാങ്ക് അക്കൗണ്ട്‌, ആധാര്‍ നമ്പര്‍, എന്നിവ ഉണ്ടായിരിക്കണം
182 - സ്നേഹസ്പർശം - ഡയാലിസിസ് കിഡ്നി ട്രാൻസ്പ്ലാൻ്റ് ചെയ്ത രോഗികൾക്കും ധനസഹായം
  • ഡയാലിസിസ് ചെയ്യുന്നവര്‍/ കിഡ്നി ട്രാൻസ്പ്ലാന്റ്ചെയ്തവർ
  • ഗ്രാമപഞ്ചായത്തിലെ സ്ഥിരതമാസക്കാർ
  • ഇതേ ആവശ്യത്തിനായി മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റാത്തവർ
90 -കണ്ടെയ്നർ കഫേ - വനിതകളുടെ സ്വയം തൊഴിൽ സംരംഭത്തിന് ധനസഹായം
  • കുറഞ്ഞത് 2 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പ്
  • വായ്പാ ബന്ധിതമായി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍
  • 18-59 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്
100 - പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികൾക്ക് ധനസഹായം
  • പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടുംബം
  • കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയില്‍ താഴെ
  • മൂന്ന് വര്‍ഷമായി പഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം
102 - വനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം - തയ്യൽ യൂണിറ്റ്
  • കുറഞ്ഞത് 2 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പ്
  • വായ്പാ ബന്ധിതമായി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍
  • 18-59 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്
135 - വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം - ഫുഡ് പ്രൊസസിംഗ് യൂണിറ്റ്
  • കുറഞ്ഞത് 2 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പ്
  • വായ്പാ ബന്ധിതമായി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍
  • 18-59 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്.
137 - വനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം - ബ്യൂട്ടി പാർലർ
  • കുറഞ്ഞത് 2 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പ്
  • വായ്പാ ബന്ധിതമായി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍
  • 18-59 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്
158 - ഭവന പുനരുദ്ധാരണം പട്ടികജാതി 2026-27
  • പട്ടിക ജാതി കുടുംബങ്ങള്‍
  • മൂന്നു ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ളവര്‍
  • 8 വര്‍ഷത്തില്‍ കൂടുതല്‍ കാലപഴക്കമുള്ള വീടുകള്‍
162 - വനിതകളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം - സേവനശ്രീ
  • കുറഞ്ഞത് 2 വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പ്
  • വായ്പാ ബന്ധിതമായി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍
  • 18-59 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ്
17 - കറവപ്പശുക്കൾക്ക് കാലിത്തീറ്റ 2026-27
  • കറവപ്പശു വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബം
  • 500000 രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍
  • ചെറുകിട നാമമാത്ര കര്‍ഷകര്‍
18 - അടുക്കളമുറ്റത്ത് കോഴി വളർത്തൽ 2026-27
  • വിളയൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായവർ
  • സ്വന്തമായി കോഴിക്കൂട് ഉള്ളവർ
  • കൃഷി /മൃഗസംരക്ഷണം മുഖ്യ തൊഴിൽ ആയി ഉള്ളവർ
318 - ഭവന പുനരുദ്ധാരണം ജനറൽ 2026 -27
  • വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ഇല്ലാത്ത കുടുംബങ്ങള്‍
  • എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വീടുകള്‍
  • 100 ച.മീറ്ററില്‍ കുറവ് വിസ്തീര്‍ണമുള്ള വീടുകള്‍
അപേക്ഷ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുക