പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

നീലടി സുധാകരൻ

പ്രസിഡൻ്റ്

മുബഷിറ സാബിർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹുസൈൻ കണ്ടേങ്കാവ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചൈതന്യ സുധീർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അമീർ എം ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീരേഖ ബി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തപാൽ വിലാസം : വിളയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

                          വിളയൂർ പി.ഒ, പാലക്കാട് ജില്ല,പിൻ - 679309

ജില്ല : പാലക്കാട്

താലൂക്ക് : പട്ടാമ്പി

വില്ലേജ് :  വിളയൂർ

വിസ്തീർണ്ണം : 17.78 ച. കി.മീ

ആകെ വാർഡുകൾ : 17

ജനസംഖ്യ : 23389

നിയമസഭ മണ്ഡലം : പട്ടാമ്പി

ലോക്സഭ മണ്ഡലം : പാലക്കാട്

 

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1. സാമൂഹിക ചരിത്രം വേർതിരിവുകളും വിശ്വാസങ്ങളും: ആദ്യകാലത്ത് വേഷത്തിലും ഭാഷയിലും ശക്തമായ ജാതി-ജന്മിത്വ വേർതിരിവുകൾ നിലനിന്നിരുന്നു. ചൊവ്വ, ഗുളികൻ, ചുടലഭദ്രകാളി തുടങ്ങിയ മൂർത്തികളുടെ തിറയാട്ടങ്ങൾ ഗ്രാമത്തിൽ സജീവമായിരുന്നു. ഗതാഗതവും വിനിമയവും: കാർഷിക വിഭവങ്ങൾ ജലമാർഗ്ഗം പൊന്നാനിയിലും, കാളവണ്ടികൾ വഴി കരിങ്ങനാട്, അങ്ങാടിപ്പുറം ചന്തകളിലും എത്തിച്ചിരുന്നു. മൂർക്കനാട്, പുലാമന്തോൾ ഭാഗങ്ങളിലേക്ക് പോകാൻ തോണി കടത്തിനെയാണ് ആശ്രയിച്ചിരുന്നത്. ബ്രിട്ടീഷ്-ദേശീയ സ്മരണകൾ: 1924-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പുലാമന്തോൾ പാലം മലപ്പുറം ജില്ലയുമായി ബന്ധം സ്ഥാപിച്ചു. വൈദേശിക ഭരണത്തിന്റെ ഓർമ്മപ്പെടുത്തലായി 'ബംഗ്ലാവുകുന്ന്' ഇവിടെയുണ്ട്. 1919-ൽ സ്ഥാപിതമായ ഇവിടുത്തെ സബ് രജിസ്ട്രാർ ഓഫീസ് മലബാർ ലഹളക്കാലത്ത് തീവെച്ചു നശിപ്പിക്കപ്പെട്ടിരുന്നു. 2. കാർഷിക ചരിത്രം കൃഷിരീതികൾ: കുന്തിപ്പുഴയുടെ (തൂതപ്പുഴ) തീരത്തുള്ള ഈ പ്രദേശത്ത് നെല്ല്...

കൂടുതൽ വായിക്കുക